കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ വരവേൽക്കാൻ ജില്ലയൊരുങ്ങി. ചാവറയച്ചെൻറ 150 ചരമവാർഷിക ആഘോഷച്ചടങ്ങിൽ പങ്കെടുക്കാനായാണ് ഉപരാഷ്ട്രപതി കോട്ടയത്തെത്തുന്നത്.
തിങ്കളാഴ്ച രാവിലെ 10ന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. ഇതിെൻറ ഭാഗമായി ശനിയാഴ്ച രാവിലെ 9.15 മുതൽ ട്രയൽ റൺ നടന്നു.
വ്യോമസേനയുടെ മൂന്നു ഹെലികോപ്ടറുകൾ ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ ഇറങ്ങി. വ്യോമസേന ഉദ്യോഗസ്ഥർ ഹെലിപ്പാടും മറ്റു ക്രമീകരണങ്ങളും വിലയിരുത്തി.
കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ തിങ്കളാഴ്ച രാവിലെ 9.45ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കുസമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന ഉപരാഷ്ട്രപതി റോഡു മാർഗേണ രാവിലെ 9.55ന് മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെത്തും. പരിപാടിയിൽ പങ്കെടുത്തശേഷം 11.15ന് റോഡു മാർഗേണ ഹെലിപ്പാടിൽ എത്തുന്ന ഉപരാഷ്ട്രപതി ഇവിടെനിന്ന് ഹെലികോപ്ടറിൽ കൊച്ചിയിലേക്കുമടങ്ങും. സന്ദർശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചവരെ രാഷ്ട്രപതി സഞ്ചരിക്കുന്ന മെഡിക്കൽ കോളജ്-മാന്നാനം റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.