നെടുംകുന്നം: പാഴ്വസ്തുക്കൾകൊണ്ട് കൊറോണ വൈറസ് രൂപത്തിൽ കൂറ്റൻ നക്ഷത്രമൊരുക്കി യുവാക്കൾ. നെടുംകുന്നം ഗവ. സ്കൂൾ റോഡിന് സമീപമാണ് നക്ഷത്രം തൂക്കിയത്. കൊറോണയെ ഭയക്കുകയല്ല ജാഗ്രതയാണ് വേണ്ടത് എന്ന ബോധവത്കരണ സന്ദേശങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്.
പ്രദേശവാസികളായ രാജീവ് തുമ്പുങ്കൽ, യോഗേഷ്, ജ്യോതിഷ്, അലക്സ്, ജിതിൻ, ജെറിൻ, ധനുഷ്, ആദിത്യൻ തുടങ്ങി പത്തോളം സുഹൃത്തുക്കൾ ചേർന്ന് ഒരാഴ്ചകൊണ്ടാണ് മുളയും പാഴ്വസ്തുക്കളും കൊണ്ട് കൂറ്റൻ നക്ഷത്രത്തിെൻറ നിർമാണം പൂർത്തിയാക്കിയത്.
കൊറോണയെ നമ്മൾ അതിജീവിക്കും എന്ന മുദ്രാവാക്യം ഉയർത്തി 31ന് രാത്രി 12ന് നക്ഷത്രം കത്തിച്ചുകളയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.