കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ആലപ്പുഴ മണ്ണഞ്ചേരി വടക്കേപറമ്പിൽ കെ.പി. നവാസ് (35) അറസ്റ്റിൽ. വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് കെ.എസ്.ആർ.ടി.സി ഭാഗത്തേക്കു നടന്നുപോയ പെൺകുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമത്തിനു മുതിരുകയായിരുന്നു.
വെസ്റ്റ് എസ്.എച്ച്.ഒ പ്രശാന്ത്കുമാർ, എസ്.ഐമാരായ ശ്രീജിത്, ജയകുമാർ, സി.പി.ഒമാരായ ദിലീപ് വർമ, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.