മതഭീകരതക്ക് കേന്ദ്ര ഭരണകൂടം കൂട്ടുനിൽക്കുന്നു - മുക്കം മുഹമ്മദ്

കൊയിലാണ്ടി: ആരാധനാലയങ്ങൾ ഉയർത്തിക്കാട്ടി മതഭീകരത വളർത്തി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ കേന്ദ്ര ഭരണകൂടം കൂട്ടുനിൽക്കുകയാണെന്ന് എൻ.സി.പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ്. ലേക്സഭ തെരഞ്ഞെടുപ്പിൽ ഇടത് -ജനാധിപത്യ -മതേതര- പുരോഗമന ശക്തികൾ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.സി.പിയിലേക്ക് പുതുതായി വന്നവരെ അദ്ദേഹം സ്വീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി. രമേശൻ അധ്യക്ഷത വഹിച്ചു. പി.കെ.എം. ബാലകൃഷ്ണൻ, സി. സത്യചന്ദ്രൻ, കെ.ടി.എം കോയ, കെ.കെ. ശ്രീഷു, എസ്.വി. റഹ്മത്തുല്ല , എ.വി. ബാലകൃഷ്ണൻ , ഇ.എസ്. രാജൻ, ചേനോത്ത് ഭാസ്കരൻ, എം.എ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.