കണ്ണൂർ സർവകലാശാല

അപേക്ഷ ക്ഷണിച്ചു കണ്ണൂർ: മ്യൂസിക് ഡിപ്പാർട്മെന്റ്- എം.എ മ്യൂസിക് 2022-23 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0497-2806404, 9895232334. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 15നു വൈകീട്ട് അഞ്ചിന് അവസാനിക്കും. തീയതി നീട്ടി അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദ പ്രോഗ്രാം പരീക്ഷകളുടെ (ഏപ്രിൽ 2022) ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പണത്തിന് നൽകിയ സമയപരിധി 23നു വൈകീട്ട് അഞ്ചുവരെ നീട്ടി. ഹാൾടിക്കറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്മെന്റിലെ ബി.എ.എൽഎൽ.ബി പ്രോഗ്രാമിന്റെ നാലാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), മേയ് 2021 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ. ഓഫ് ലൈനായി അപേക്ഷിച്ച വിദ്യാർികളുടെ ഹാൾടിക്കറ്റ് പരീക്ഷ കേന്ദ്രത്തിൽനിന്നും കൈപ്പറ്റണം. ഹാൾടിക്കറ്റ് ലഭിക്കാത്തവർ ഉടൻ ഓഫിസുമായി ബന്ധപ്പെടണം. രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (പ്രൈവറ്റ് രജിസ്‌ട്രേഷൻ ഏപ്രിൽ 2021) പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.