കോഴിക്കോട്: കോർപറേഷൻ മാലിന്യപ്ലാന്‍റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖദാർ വാർഡ് സഭയിൽ ബഹളം. കൗൺസിലർ പി. മുഹ്‌സിനയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ബഹളം. പ്ലാന്റിനെതിരെ ടി.എം. ജുലൈനിയ പ്രമേയം അവതിരിപ്പിച്ചു. പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയതിനെതിരെ ഒരുവിഭാഗം എതിർത്തു. ബഹളം കനത്തതോടെ യോഗം നിർത്തുകയായിരുന്നു. എം.പി. ഷർഷാദ്, കെ.ടി. സിദ്ദീഖ്, യൂനുസ് സലീം, എൻ.വി. റഹ്നീഷ്, ടി.വി. റിയാസ്, എം.ടി. മുഹമ്മത് അഹ്സൻ, ഇ.ടി. ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.