നടുവണ്ണൂർ: കോട്ടൂർ പ്രീതനിവാസിൽ (74-റിട്ട.അധ്യാപിക, കോട്ടൂർ എ.യു.പി.സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്കത്തൂർ നാരായണൻ നായർ. മക്കൾ: പ്രീത (അധ്യാപിക, എം.സി. എൽ.പി.സ്കൂൾ കോളിക്കടവ്), പ്രവീൺകുമാർ (ജൂനിയർ സൂപ്രണ്ട്, കലക്ടറേറ്റ് കോഴിക്കോട് ), പ്രസീത (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി ചേളന്നൂർ).മരുമക്കൾ: ജയരാജൻ (റിട്ട.സെക്രട്ടറി, കോട്ടൂർ സഹകരണ ബാങ്ക് ), ശ്രീജ (അധ്യാപിക, അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), സന്തോഷ് കുമാർ (സ്പെഷൽ വില്ലേജ് ഓഫിസർ, അത്തോളി). സഞ്ചയനം ബുധനാഴ്ച. കണ്ടക്കുട്ടി തലക്കുളത്തൂർ: പുറക്കാട്ടിരി കടാപ്പുറത്ത് കണ്ടക്കുട്ടി (65-റിട്ട. കെ.ടി.സി ഡ്രൈവർ, ഡോൺ പബ്ലിക് സ്കൂൾ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ജിഷി, വിജിഷ, രേഷ്മ. മരുമക്കൾ: സുജേഷ് (വേങ്ങേരി), ബിനീഷ് (ഒളവണ്ണ). സഹോദരങ്ങൾ: അമ്മു, ചിരുതക്കുട്ടി, ചെക്കുക്കുട്ടി, ശകുന്തള, പരേതരായ അമ്മാളു, പാച്ചുക്കുട്ടി. സഞ്ചയന൦ ചൊവ്വാഴ്ച. അരിയായി കുറ്റ്യാടി: ചെറിയകുമ്പളത്തെ പരേതനായ തോട്ടത്തിൽ ആണ്ടിയുടെ ഭാര്യ അരിയായി (82) നിര്യാതയായി. മക്കൾ: ടി.ടി. കുഞ്ഞിരാമൻ, ഗോപാലൻ, നാരായണി, മാതു, ദേവി, ലീല, സുശീല. മരുമക്കൾ: മീനാക്ഷി (തുറശ്ശേരിക്കടവ്), മിനി (വേളം), ശങ്കരൻ (എരവട്ടൂർ), ബാലകൃഷ്ണൻ (തിരുവള്ളൂർ), പരേതരായ ബാലൻ (വേങ്ങേരി), എം.ഇ. കുമാരൻ (പാലേരി പാറക്കടവ്). സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.