കോഴിക്കോട്: പ്രശസ്ത കഥക് നർത്തകനും കൊറിയോഗ്രാഫറുമായിരുന്ന ബ്രിജു മഹാരാജ് സ്മൃതി അദ്ദേഹത്തിന്‍റെ പൗത്രനും കഥക് നർത്തകനുമായി ത്രിഭുവൻ മഹാരാജും ഭാര്യയും ഭരതനാട്യം നർത്തകിയുമായ രജനി മഹാരാജും ചേർന്ന് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരു സെന്‍റിനറി ഹാളിൽ ജൂൺ രണ്ടിന് വൈകീട്ട് അഞ്ചിനാണ് പരിപാടി. നർത്തകനും ത്രിഭുവൻ മഹാരാജിന്‍റെ ശിഷ്യനുമായ ഗിരിധർ കൃഷ്ണ രചിച്ച 'കഥക് വിസ്താർ' ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പ്രകാശനം ചെയ്യും. കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങും. സംവിധായകൻ രഞ്ജിത്, ത്രിഭുവൻ മഹാരാജിനെയും നടി നിരഞ്ജന അനൂപ് രജനി മഹാരാജിനെയും ആദരിക്കും. കഥകളി കലാകാരി തൃപ്പൂണിത്തറ രഞ്ജിനി സുരേഷിനെ മുല്ലശ്ശേരി ലക്ഷ്മി ആദരിക്കും. തുടർന്ന് കഥക്, ഭരതനാട്യം എന്നിവയുടെ സംയോജിത നൃത്തരൂപമായ 'കഥക് നാട്യം' വേദിയിൽ അവതരിപ്പിക്കും. ബ്രിജു മഹാരാജ് ചിട്ടപ്പെടുത്തി ബോളിവുഡ് സിനിമകളിൽ അവതരിപ്പിച്ച പാട്ടുകളുടെ നൃത്താവതരണവും ചിദംബരം നൃത്ത അക്കാദമി വിദ്യാർഥികളുടെ കഥക് നൃത്തവും അരങ്ങേറും. പിറ്റേന്ന് ത്രിഭുവൻ മഹാരാജിന്‍റെ നേതൃത്വത്തിൽ ചിദംബരം അക്കാദമിയിൽ വെച്ച് കഥക് ശിൽപശാല നടക്കും. വാർത്തസമ്മേളനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗിരിധർ കൃഷ്ണ, അശ്വനി റെജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.