മുക്കുപണ്ട പണയ തട്ടിപ്പ്: ബാബുവിനെ തെളിവെടുപ്പിനെത്തിച്ചു

കൊടിയത്തൂർ: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ബാബു പൊലുകുന്ന്, വിഷ്ണു കയ്യൂണമ്മൽ, സന്തോഷ് എന്നിവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച ഉച്ചയോടെ ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇവിടെ മുക്കുപണ്ടം പണയംവെച്ച് ബാബുവിന്റെ പേരിൽ മൂന്നര ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ബാങ്കിലെ തെളിവെടുപ്പിന് ശേഷം ബാബുവിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ആഴ്ചകൾക്കു മുമ്പ് മുക്കം പൊലീസ് പിടികൂടിയതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിനു ശേഷം കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.