കാലാവസ്ഥാ വ്യതിയാനം: എല്ലാ മേഖലയിലും പരിവർത്തനം വേണം -മന്ത്രി

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ജലവിഭവമുൾപ്പെടെ എല്ലാ മേഖലയിലും പരിവർത്തനം ആവശ്യമാണെന്ന് തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ. 'കേരളത്തിലെ നദീതടങ്ങളുടെ ജലസ്രോതസ്സുകളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ' എന്ന വിഷയത്തിൽ സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ സംഘടിപ്പിക്കുന്ന ദ്വിദിന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ ഏറ്റവും കൂടിയതോതിൽ അനുഭവിക്കേണ്ടിവന്ന സംസ്ഥാനമാണ് കേരളം. ഇത്തരം പ്രകൃതിദുരന്തങ്ങൾ നമ്മു‌ടെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 'തദ്രി മുതൽ കന്യാകുമാരി വരെയുള്ള നദികളിലെ ജലസ്രോതസ്സുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം' എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. ഐ.ഐ.ടി ബോംബെ, സി.ഡബ്ല്യു.ആർ.ഡി.എം കാലിക്കറ്റ്, എൻ.ഐ.ടി സൂറത്ത്കൽ എന്നീ സ്ഥാപനങ്ങളാണ് ഗവേഷണ പദ്ധതി നടത്തുന്നത്. പ്രൊജക്ട് വെബ്സൈറ്റിന്റെയും, സി.ഡബ്ല്യു.ആർ.ഡി.എം വെബ്സൈറ്റിൽ ലഭ്യമാക്കുന്ന റൂഫ് ടോപ് റെയിൻ വാട്ടർ ഹാർവെസ്റ്റിങ് കാൽക്കുലേറ്ററിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം 'നീരറിവ്' പുസ്തകത്തിന്റെ പ്രകാശനവും ഇലക്ട്രിക് കാറിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. ഡോ. മനോജ് പി. സാമുവൽ അധ്യക്ഷനായി. പ്രഫ. ടി.ഐ. എൽദോ, രവി ഭൂഷൺ കുമാർ, ഡോ. ആർ.പി. പാണ്ഡെ എന്നിവർ സംസാരിച്ചു. ഡോ. പി.എസ്. ഹരികുമാർ സ്വാ​ഗതവും ഡോ. ടി.കെ. ദൃശ്യ നന്ദിയും പറഞ്ഞു. photo സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ ദ്വിദിന സിമ്പോസിയം തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.