ഇന്ധനനികുതി കുറക്കാൻ ബി.ജെ.പി കലക്​ട​റേറ്റ്​ ധർണ

കോഴിക്കോട്: ആറുമാസത്തെ കാലയളവിൽ കേന്ദ്രസർക്കാർ രണ്ടുപ്രാവശ്യം ഇന്ധനനികുതി കുറച്ചിട്ടും ആനുപാതികമായി ഇന്ധനവില കുറക്കാതെ സംസ്ഥാന സർക്കാർ ജനങ്ങളെ പകൽകൊള്ള നടത്തുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ. സംസ്ഥാനത്ത് പെട്രോൾ -ഡീസൽ വില കുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. എം. മോഹനൻ, അഡ്വ. കെ.വി. സുധീർ, ഹരിദാസ് പൊക്കിണാരി, നേതാക്കളായ പി. രമണിഭായി, ബി.കെ. പ്രേമൻ, ടി.എ. നാരായണൻ, ഒ. ഗിരീഷ്, ടി.വി. ഉണ്ണികൃഷ്ണൻ, പ്രശോഭ് കോട്ടൂളി, അനുരാധാ തായാട്ട്, വി.കെ. ജയൻ, തളത്തിൽ ചക്രായുധൻ, സബിതാ പ്രഹ്ലാദൻ, ടി.പി. ദിജിൽ, കെ. ഷൈബു, സി.പി. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.