പ്രതിരോധ സംഗമം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും സ്​ത്രീകൾക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ ജൂൺ അഞ്ചിന് രാവിലെ 10ന് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ടാഗോർ ഹാളിൽ പ്രതിരോധ സംഗമം സംഘടിപ്പിക്കും. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ്​, സി. മുഹമ്മദ് ഫൈസി, ഉമ്മർ ഫൈസി മുക്കം, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഐ.പി. അബ്ദുസ്സമദ്, കെ. സോമപ്രസാദ്, ഒ.ആർ. കേളു, ഫാദർ മാത്യൂസ്​ വാഴക്കുന്നം, ഡോ. കെ.ടി. അരവിന്ദൻ, ഡോ. കെ.ടി. ജലീൽ, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.പി. രാമനുണ്ണി, ഡോ. ഖദീജ മുംതാസ്​, അജിത തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.