യാത്രയയപ്പും അനുമോദനവും

വടകര: ട്രാഫിക് യൂനിറ്റിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽനിന്ന് റിട്ടയർ ചെയ്യുന്ന എസ്.ഐമാരായ എം. രാധാകൃഷ്ണൻ, ഒ. സത്യൻ, ടി. മഹേഷ് ബാബു എന്നിവർക്കുള്ള യാത്രയയപ്പും ദേശീയ മനുഷ്യാവകാശ വെൽഫെയർ ഫോറത്തിന്റെ ശ്രേഷ്ഠസേവ മാനവ് പുരസ്കാര ജേതാവായ എൻ.കെ. പ്രദീപന് അനുമോദനവും നൽകി. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വടകര സി.ഐ രാജേഷ്, വനിത സി.ഐ ഉഷാകുമാരി, കേരള പൊലീസ് അസോസിയേഷൻ ജോ. സെക്രട്ടറി ജി.പി. അഭിജിത്ത്, കെ. ഷംസീർ, പി.എം. രാജൻ എന്നിവർ സംസാരിച്ചു. എസ്.ഐ കെ. പവിത്രൻ സ്വാഗതവും വി.പി. ശ്രീകാന്ത് നന്ദിയും പറഞ്ഞു. എടച്ചേരി സ്റ്റേഷനിലേക്ക് സ്ഥലം മാറിയ പി.ടി. ശ്രീധരന് ഉപഹാരം നൽകി. ചിത്രം ട്രാഫിക് യൂനിറ്റിന്റെ നേതൃത്വത്തിൽ, സ്റ്റേഷനിൽനിന്ന് വിരമിക്കുന്നവർക്ക് നൽകിയ യാത്രയയപ്പ് യോഗം ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.