ജനപ്രതിനിധികളോട് പൊലീസിന്റെ അപമര്യാദ: നടപടി വേണമെന്ന് ഗ്രാമപഞ്ചായത്ത്

താമരശ്ശേരി : ഗ്രാമപഞ്ചായത്ത് മെംബർമാരായ എ.പി. മുസ്തഫ, ഫസീല ഹബീബ് എന്നിവരോട് വാഹന പരിശോധനക്കിടെ പൊലീസ് അപമര്യാദയായി പെരുമാറിയതിനെതിരെ നടപടി സ്വീകരിക്കണമെന്നു താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. ട്രാഫിക് എസ്.ഐ ആയിരുന്ന നാസറിനെതിരെയാണ് പരാതി. താമരശ്ശേരി എസ്.ഐ, സി.ഐ. ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകിയിട്ടും കേസ് എടുക്കാത്ത സാഹചര്യത്തിലാണ് ഭരണസമിതി നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.