മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജാഥക്ക് തുടക്കം

കാസര്‍കോട്: 'കണ്ണീര്‍വറ്റാത്ത കടലിന്റെ മക്കളും കരകയറാത്ത കടല്‍ തീരവും' എന്ന പ്രമേയത്തിൽ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) നടത്തുന്ന സംസ്ഥാന സമര ജാഥ മഞ്ചേശ്വരം ഹൊസങ്കടിയില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കടലും കടല്‍തീരവും മത്സ്യത്തൊഴിലാളികള്‍ക്ക് നിഷേധിക്കുന്ന നയം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുല്ല മുഖ്യപ്രഭാഷണം നടത്തി. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി യു. പോക്കര്‍, ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറി ഷരീഫ് കൊടവഞ്ചി, മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം പ്രസിഡന്റ് ടി.എ. മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എസ്.ടി.യു ജില്ല പ്രസിഡന്റ് എ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ട്രഷറര്‍ മുംതാസ് സമീറ, ഭാരവാഹികളായ മാഹിന്‍ മുണ്ടക്കൈ, ഉമ്മര്‍ അപ്പോളൊ, ബീഫാത്തിമ ഇബ്രാഹിം, ടി.പി. മുഹമ്മദ് അനീസ്, ജില്ല പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹ്മാന്‍, മഞ്ചേശ്വരം പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് സൈഫുല്ല തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല കജ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍, വൈസ് ക്യാപ്റ്റന്‍ മഞ്ചാന്‍ അലി, ഡയറക്ടര്‍ എം.പി. ഹംസക്കോയ, ജാഥാംഗങ്ങളായ അഡ്വ. കെ.പി. സെയ്തലവി, വിഴിഞ്ഞം റസാഖ്, എം.പി. അബ്ദുമോന്‍, എ.പി. മനാഫ്, കെ.പി. ഇസ്മായില്‍ തൈക്കടപ്പുറം, ഇ.പി. ഇമ്പിച്ചി ബാവ, റസാഖ് ചേക്കാലി, ബി.എം. അഷ്‌റഫ്, കെ.എസ്.എ. അസീസ്, അസീസ് ഹാജി, മുസ്തഫ കടപ്പുറം എന്നിവർ സംസാരിച്ചു. stu general മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ജാഥ മഞ്ചേശ്വരം ഹൊസങ്കടിയില്‍ ജാഥ നായകന്‍ ഉമ്മര്‍ ഒട്ടുമ്മലിന് പതാക കൈമാറി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.