എസ്.സി ഗ്രാമസഭ

നാദാപുരം: 2022-23 വർഷത്തെ വാർഷിക പദ്ധതി നിർദേശങ്ങൾ സ്വീകരിക്കുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചു. വർക്കിങ് ഗ്രൂപ് നിർദേശങ്ങൾ കൂടാതെ തൊഴിൽ പരിശീലനകേന്ദ്രം ആരംഭിക്കൽ, കരിയർ ഗൈഡൻസ്, പി.എസ്.സി കോച്ചിങ്,കലാപരിശീലനം, കിണർ നിർമാണം എന്നീ പദ്ധതികൾ കൂടി നടപ്പാക്കണമെന്ന് ഗ്രാമസഭ കാലാവധി കഴിഞ്ഞ എസ്.സി പ്രമോട്ടർമാർക്ക് പകരം പുതിയ പ്രമോട്ടർമാരെ നിയമിക്കാൻ ആവശ്യമായ സഹായം ചെയ്യണമെന്ന് യോഗം പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഷാഹുൽ ഹമീദ് കരട് നിർദേശങ്ങൾ അവതരിപ്പിച്ചു. ഒന്നാംവാർഡ് മെംബർ വാസു പുതിയ പറമ്പത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.