പട്ടികജാതി ഫണ്ട് വിനിയോഗം; തിരുവള്ളൂർ പഞ്ചായത്തിന് മികച്ച മുന്നേറ്റം

തിരുവള്ളൂർ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 99.98% ചെലവഴിച്ച് പട്ടികജാതി പദ്ധതി നിർവഹണത്തിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചതായി പ്രസിഡന്റ് സബിത മണക്കുനി അവകാശപ്പെട്ടു. 30 മുതൽ 80 ശതമാനം വരെ മാത്രമായിരുന്നു കഴിഞ്ഞ തുടർച്ചയായ വർഷങ്ങളിലെ എസ്.സി ധനവിനിയോഗം. നടപ്പു വർഷത്തിൽ കൂടുതൽ വരുമാന ദായകവും ജനോപകാരപ്രദവുമായ പദ്ധതികൾ ഈ മേഖലയിൽ നടപ്പാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പട്ടികജാതി ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി. ഷഹനാസ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.വി. ഗോപാലൻ, സി.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പടം :തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പട്ടികജാതി ഗ്രാമസഭ പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.