സുരക്ഷാകവചമില്ലാതെ ട്രാൻസ്ഫോർമർ അപകടഭീഷണി ഒരുക്കുന്നു

നടുവണ്ണൂർ: സുരക്ഷാകവചമില്ലാതെ ട്രാൻസ്ഫോർമർ അപകടഭീഷണി ഒരുക്കുന്നു. പള്ളിയത്ത് കുനി -മുണ്ടോട്ടര റോഡിൽ പുതുശ്ശേരി താഴെ കനാലിനു സമീപം റോഡിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന നടുവണ്ണൂർ കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറാണ് അപകടഭീഷണിയാവുന്നത്. യാത്രക്കാർക്കും കാവുന്തറ എ.യു.പി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും ഇത് അപകടഭീഷണിയാണ്. ധാരാളം വിദ്യാർഥികൾ ഇതുവഴി സ്കൂളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അടിയന്തരമായി ഈ ട്രാൻസ്ഫോർമറിന് സുരക്ഷാകവചം നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.