നഷ്ടപരിഹാരം നൽകൽ; പ്രക്ഷോഭങ്ങളുടെയും ചെറുത്തുനിൽപിന്റെയും വിജയമെന്ന് വ്യാപാരികൾ

പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയിറക്കപ്പെട്ട നൂറുകണക്കിന് കച്ചവടക്കാർക്ക് ഒടുവിൽ അധികൃതർ നഷ്ടപരിഹാരം നൽകാൻ തയാറായത് വ്യാപാരികളുടെ ഒറ്റക്കെട്ടായ ചെറുത്തുനിൽപിന്റെയും കാലങ്ങളായുള്ള പ്രക്ഷോഭപരമ്പരകളുടെയും വിജയമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റ്. ഒരു ദശാബ്ദത്തിൽ ഏറെയായി വ്യാപാരികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ജില്ലയിൽതന്നെ മികച്ച പോരാട്ടം നടത്തുന്നതിൽ പയ്യോളി യൂനിറ്റ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും യൂനിറ്റ് നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ട് ജില്ല സെക്രട്ടറി കെ.ടി. വിനോദ് അഭിപ്രായപ്പെട്ടു. യൂനിറ്റ് പ്രസിഡന്‍റ്​ എം. ഫൈസൽ, സെക്രട്ടറി ജയേഷ് ഗായത്രി, ട്രഷറർ നിധീഷ് (കുട്ടൻ), എ.സി. സുനൈദ്, കെ.പി. റാണാപ്രതാപ് എന്നിവർ സംസാരിച്ചു. വികസനത്തിന്റെ ഭാഗമായി ജില്ലയിൽ ഏറ്റവും കൂടുതൽ കച്ചവടസ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന ടൗണാണ് പയ്യോളി. പാതയുടെ രണ്ട് വശവുമുള്ള കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കുന്ന ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.