ഭൂമിയെ പച്ച പുതപ്പിക്കാൻ നാട് അണിനിരന്നു

വടകര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാടെങ്ങും വൃക്ഷത്തൈ നടലും വിവിധ പരിപാടികളും നടന്നു. കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം നടക്കുന്ന ഹരിതഹസ്തം പരിപാടിയുടെ ജില്ലതല ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ വി.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. ഓർക്കാട്ടേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വൃക്ഷത്തൈ വിതരണം, ഫോട്ടോഗ്രഫി പ്രദർശനം, പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. കണ്ണമ്പ്രത്ത് പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ദിനിത്ത് മായ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. ശിവദാസ് കുനിയിൽ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു. എം.പി. വീരേന്ദ്രകുമാർ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി യുവജനതാദൾ ഏറാമല പഞ്ചായത്ത്‌ കമ്മിറ്റി എം.പി. വീരേന്ദ്രകുമാർ സ്മൃതിവൃക്ഷം നടീൽ പരിപാടി സംഘടിപ്പിച്ചു . യുവജനതാദൾ ജില്ല സെക്രട്ടറി പ്രഭീഷ് ആദിയൂർ, സി.കെ. ബിജു എന്നിവർ ചേർന്ന് സ്മൃതിവൃക്ഷം നട്ടു. ചോറോട്: പച്ചത്തുരുത്ത് നിർമാണ ഉദ്ഘാടനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അധ്യക്ഷത വഹിച്ചു. അഴിയൂർ: പഞ്ചായത്ത് കെ-റെയിൽ വിരുദ്ധ സമരസമിതി സമരമരം നടീൽ ദിനമായി ആചരിച്ചു. മുക്കാളി ടൗണിൽ സുലൈമാൻ ഹാജി ചെടി നട്ടു. പ്രഭുഭാസ് അധ്യക്ഷത വഹിച്ചു. ടി.സി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വടകര: ഓർക്കാട്ടേരി ഒലീവ് ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിയൻ സംഘടിപ്പിച്ച പരിപാടി വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ഭാഗമായി ഫീൽഡ് ട്രിപ് നടത്തി. വടകര സംസ്കൃതം ഗവ. സ്കൂൾ അധ്യാപകനും ഫോക് ലോർ ഡോക്ടറേറ്റ് ജേതാവുമായ രഞ്ജിത്ത് മാസ്റ്റർ വർഷങ്ങളായി കടമേരിയിലെ വീടിനു ചുറ്റും സംരക്ഷിച്ചുപോരുന്ന അപൂർവ വൃക്ഷങ്ങളുള്ള ജൈവസമൃദ്ധി കുട്ടികൾക്ക് നേരിട്ടറിയാൻ കഴിഞ്ഞു. അധ്യാപകരായ ഇ. അശോകൻ, എ.പി. രമേശൻ, എൻ. നിധിൻ, അഭിശ്രീ ഗൗതം, നിജി, ഇന്ദുജ, സിജി, ഷൈബ എന്നിവർ നേതൃത്വം നൽകി. സബർമതി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ പ്രവർത്തകർ പരിസ്ഥിതി ദിനാചരണം നടത്തി. ആസിഫ് കുന്നത്ത്, സി.കെ. ശ്രിജിന, വി.കെ. അനന്തു, കെ. അർജിത്, വി. പി ഷഫീല, നസ്ബത്ത് സിറാജ്, ശശി വടക്കയിൽ തുടങ്ങിയവർ സംബന്ധിച്ചു. cap കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം നടക്കുന്ന ഹരിത ഹസ്തം പരിപാടിയുടെ ജില്ലതല ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നു Saji 3 മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ് വിദ്യാർഥികൾ വടകര സംസ്കൃതം ഗവ.സ്കൂൾ അധ്യാപകനും ഫോക് ലോർ ഡോക്ടറേറ്റ് ജേതാവുമായ രഞ്ജിത്തിന്റെ ജൈവ തോട്ടം സന്ദർശിക്കുന്നു saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.