സി.പി.എമ്മിന്റെ വിഭജനരാഷ്ട്രീയം കേരളീയസമൂഹം തിരിച്ചറിയുന്നു -വെൽഫെയർ പാർട്ടി

വടകര: സി.പി.എമ്മിന്റെ വിഭജനരാഷ്ട്രീയം കേരളീയസമൂഹം തിരിച്ചറിയുന്നതിന്റെ മികച്ച തെളിവാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി. കഴിഞ്ഞ രണ്ട് വർഷമായി സി.പി.എം നടപ്പാക്കിവരുന്ന അപകടകരമായ സോഷ്യൽ എൻജിനീയറിങ്ങിനെ ജനം തള്ളിക്കളഞ്ഞു എന്നത് ശുഭകരായ രാഷ്ട്രീയസൂചനയാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വടകര ശാന്തി സെന്ററിൽ നടന്ന വെൽഫെയർ പാർട്ടി മേഖല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ബി.വി. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സാലിഹ് കൊടപ്പന, ഷുഹൈബ് അഴിയൂർ, വടകര മണ്ഡലം പ്രസിഡന്റ് ഫൗസ്യ ആരിഫ്, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് അടിക്കൂൽ മൂസ, നാദാപുരം മണ്ഡലം പ്രസിഡന്റ് ഷഫീഖ് പരപ്പുമ്മൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം വടകര ശാന്തി സെന്ററിൽ നടന്ന വെൽഫെയർ പാർട്ടി മേഖല നേതൃസംഗമം ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു Saji 6 must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.