ആയഞ്ചേരി: തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി സന്തുലിതാവസ്ഥയുടെ സംരക്ഷണത്തിനായി ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച 'ജൈവചത്വരം' പദ്ധതിക്ക് വള്ള്യാട് ഈസ്റ്റ് യു.പി സ്കൂളിൽ അക്ഷര വനം നിർമാണത്തിന് വൃക്ഷ തൈകൾ നട്ട് തുടക്കം കുറിച്ചു. മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. ഡി. പ്രജീഷ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. അബ്ദുറഹ്മാൻ, ബവിത്ത് മലോൽ, കെ. മൊയ്തീൻ, സി.എച്ച്. ബിന്ദു, പി.ടി.കെ. രാജീവൻ, എം.സി. അഷ്റഫ്, തിരുവങ്ങോത്ത് അബ്ദുല്ല, എം.കെ. നാണു, വള്ളിൽ ശ്രീജിത്ത്, രുദ്ര പ്രിയ, കെ. കുഞ്ഞിരാമൻ, വിഷ്ണു പ്രണവ്, ടി. ലിൻസി തുടങ്ങിയവർ സംബന്ധിച്ചു. പടം.. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് 'ജൈവചത്വരം' പദ്ധതിക്ക് വള്ള്യാട് ഈസ്റ്റ് എൽ.പി സ്കൂളിൽ വൃക്ഷത്തൈ നട്ട് മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.