കെ-റെയിൽ പദ്ധതിപ്രദേശത്ത് വൃക്ഷത്തൈ നട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

വടകര: ലോക പരിസ്ഥിതിദിനത്തിൽ പ്രകൃതിയെ നശിപ്പിക്കുന്ന വിനാശ പദ്ധതിക്കെതിരെ പ്രകൃതിക്കൊപ്പം എന്ന മുദ്രാവാക്യവുമായി കെ-റെയിൽ പദ്ധതിപ്രദേശത്ത് വൃക്ഷത്തൈ നട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. നിർദിഷ്ട കെ-റെയിൽ കടന്നുപോകുന്ന പദ്ധതിപ്രദേശത്ത് മുഴുവനും പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് വടകരയിലും പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം കൈനാട്ടിയിലെ പദ്ധതിപ്രദേശത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ല പഞ്ചായത്ത് മെംബറുമായ വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സി. നിജിൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.കെ. നജ്മൽ, പ്രഭിൻ, സജിത്ത് മാരാർ, സുജിത്ത് ഒടിയിൽ, അജ്നാസ് താഴത്ത്, വിപിൻ പുറങ്കര, എം.വി. മനേഷ്, സിജു പുഞ്ചിരിമിൽ, അഖിൽ നാഥ്, ആസിഫ് മടപ്പള്ളി, രജിത്ത് മലോൽ, വിനോദൻ, കെ.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം കെ-റെയിൽ പദ്ധതിപ്രദേശത്ത് വൃക്ഷത്തൈ നട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിക്കുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.