ആയഞ്ചേരി: ആയഞ്ചേരി ടൗണിൽ പൊതു ശൗചാലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി റിട്ട. അധ്യാപകന്റെ ഏകദിന ഉപവാസ സമരം. ഇരു മുന്നണികളും മാറി ഭരിച്ച പഞ്ചായത്തിൽ പൊതു ശൗചാലയം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ടൗണിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്നവർക്കും കടകളിലെ ജീവനക്കാർക്കും പ്രാഥമിക കൃത്യം നിർവഹിക്കാൻ സൗകര്യമൊരുക്കിയിരുന്നില്ല. ശൗചാലയം സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയാറാകണമെന്ന ആവശ്യവുമായാണ് ലോക പരിസ്ഥിതി ദിനത്തിൽ റിട്ട. അധ്യാപകൻ ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ ഉപവാസ സമരവും ഒപ്പുശേഖരണവും നടത്തിയത്. പടം. ആയഞ്ചേരി ടൗണിൽ പൊതു ശൗചാലയം സ്ഥാപിക്കുകയെന്ന ആവശ്യവുമായി റിട്ട. അധ്യാപകൻ ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ നടത്തിയ ഏകദിന ഉപവാസ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.