ആയഞ്ചേരി: മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ സമകാലിക സമൂഹം നേരിടുന്ന അതിഗൗരവ പ്രശ്‌നമാണ് ഛിദ്രതയും കലഹങ്ങളുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കലാപാഹ്വാനങ്ങളും ഛിദ്രതാശയങ്ങളും എളുപ്പം സ്വീകരിക്കപ്പെടുന്നത് നിരക്ഷര സമൂഹമോ ശരിയായ അറിവ് നേടാത്ത അഭ്യസ്തവിദ്യരോ ആണെന്നും ആയതിനാല്‍ ശരിയായ വിജ്ഞാന കൈമാറ്റം നടന്നാലേ സമൂഹത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാവൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടമേരി റഹ്‌മാനിയ്യ പ്രസിഡന്റായി ചുമതലയേറ്റശേഷം ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് വര്‍ക്കിങ് പ്രസിഡന്റ് എസ്.പി.എം. തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം മുറിച്ചാണ്ടി, ഫൈസല്‍ ഹാജി വിലാതപുരം, മരുന്നൂര്‍ ഹമീദ് ഹാജി, ഷബീര്‍ മേമുണ്ട, വടകര കുഞ്ഞമ്മദ് ഹാജി, മൂസല്‍ ബാഖവി മമ്പാട്, യൂസുഫ് മുസ്ലിയാര്‍ മലപ്പുറം, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്‍, സിറാജുദ്ദീന്‍ മുസ്ലിയാര്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, പാറക്കല്‍ അബ്ദുല്ല, കാട്ടില്‍ മൊയ്തു മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പടം: കടമേരി റഹ്മാനിയ്യ അറബിക് കോളജ് പ്രസിഡൻറായി ചുമതലയേറ്റശേഷം നൽകിയ സ്വീകരണ യോഗത്തിൽ സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.