ഗ്രീൻ ബാലുശ്ശേരി മണ്ഡലംതല ഉദ്ഘാടനവും നാട്ടുമാമ്പാത പദ്ധതി ഉദ്ഘാടനവും

നടുവണ്ണൂർ: അഡ്വ. എം. സച്ചിൻദേവ് എം.എൽ.എയുടെ പരിസ്ഥിതിദിന പ്രത്യേകപദ്ധതി 'ഗ്രീൻ ബാലുശ്ശേരി' നിയോജക മണ്ഡലംതല ഉദ്ഘാടനവും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി നടപ്പാക്കുന്ന നാട്ടുമാമ്പാതയുടെ ഉദ്ഘാടനവും നിർവഹിച്ചു. നടുവണ്ണൂരിൽ മാവിൻതൈ നട്ട് അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മണ്ഡലത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ 100 കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നടുന്ന പദ്ധതിയാണ് ഗ്രീൻ ബാലുശ്ശരി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു.​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത പരിസ്ഥിതിദിന സന്ദേശം നൽകി. ​ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി. സുരേന്ദ്രൻ മാസ്റ്റർ, സദാനന്ദൻ പാറക്കൽ, ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. ശങ്കരൻ മാസ്റ്റർ, എൻ. ആലി, ഇല്ലത്ത് അഹമ്മദ് മാസ്റ്റർ, നാഷനൽ സർവിസ് സ്കീം പ്രോഗ്രാം ഓഫിസർ രജി ടീച്ചർ, സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകൻ കെ.സി. രാജീവൻ മാസ്റ്റർ, യൂത്ത് കോഓഡിനേറ്റർ ശരത്ത് കിഴക്കേടത്ത്, ഷിഹാൻ കെ.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിന സന്ദേശവുമായി സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ സൈക്കിൾറാലി നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം സജീവൻ മക്കാട്ട് സ്വാഗതവും ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ എൻ.കെ. സലീം നന്ദിയും പറഞ്ഞു. NVR 1 പരിസ്ഥിതി ദിന പ്രത്യേക പദ്ധതി ഗ്രീൻ ബാലുശ്ശേരി നിയോജക മണ്ഡലംതല ഉദ്ഘാടനവും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി നടപ്പാക്കുന്ന നാട്ടുമാമ്പാതയുടെ ഉദ്ഘാടനവും നടുവണ്ണൂരിൽ മാവിൻതൈ നട്ട് അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.