തീരമേഖലയെ നടുക്കി മനാഫി​ന്റെ വേർപാട്

വടകര: തീരത്തെ കടൽഭിത്തിയിൽ അടിഞ്ഞ ഡോൾഫിന്റെ ജഡം നീക്കുന്നതിനിടെ വീണുപരിക്കേറ്റ് മരിച്ച മനാഫിന്റെ വേർപാട് തീരമേഖലയെ നടുക്കി. ഞായറാഴ്ച ഉച്ചയോടെയാണ് പുറങ്കര വളപ്പിൽ ഭാഗം എരഞ്ഞിക്ക വളപ്പിൽ മനാഫിന്റെ വീടിനോടു ചേർന്ന കടൽഭിത്തിയിൽ ചത്ത ഡോൾഫിൻ അടിഞ്ഞത്. വീടിന്റെ പിൻഭാഗത്തുനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ഡോൾഫിനെ ശ്രദ്ധയിൽപെട്ടത്. ചത്ത ഡോൾഫിനെ തിരിച്ച് കടലിലേക്കുതന്നെ തള്ളാനുള്ള ശ്രമത്തിനിടെ മനാഫിന് അബദ്ധത്തിൽ വീണ് പരിക്കേൽക്കുകയായിരുന്നു. ഉടനെ വടകര സഹകരണ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. മനാഫിന്റെ ആകസ്മിക വേർപാട് തീരദേശത്ത് വേദനയായി. ഡോൾഫിന്റെ ജഡം കരക്കടിഞ്ഞതറിഞ്ഞ് കോസ്റ്റൽ പൊലീസ്, കുറ്റ്യാടി ഫോറസ്റ്റ്, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി. മൂന്നു മീറ്ററോളം നീളമുള്ള ഡോൾഫിന്റെ ജഡം രാത്രിയോടെ ഫോറസ്റ്റ് അധികൃതർ ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തീരത്ത് കുഴിയെടുത്ത് സംസ്കരിച്ചു. ചിത്രം കടൽഭിത്തിയിലടിഞ്ഞ ഡോൾഫിന്റെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കുന്നു Saji 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.