ഉള്ള്യേരി: പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ സെക്രട്ടറിയും പൊതുരംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഇ.സി. ശിഹാബ് റഹ്മാന്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. തെരുവത്ത് കടവിൽ നടന്ന അനുശോചന യോഗത്തിൽ മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ, ജില്ല പഞ്ചായത്ത് മെംബർ നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സുരേഷ് ബാബു ആലങ്കോട്, എം.കെ. ജലീൽ, വാർഡ് മെംബർ ഷൈനി പാട്ടാങ്കോട്ട്, എടാടത്ത് രാഘവൻ, ടി. ഗണേഷ് ബാബു, ഷാഹുൽ ഹമീദ്, സി.കെ. സദാനന്ദൻ, കെ.കെ. സുരേഷ്, ലിമേഷ് ഒറവിൽ, നിസാർ, മുസ്തഫ, സി.എം. സന്തോഷ്, അബു എക്കാലയുള്ളതിൽ, റഹിം എടത്തിൽ, സിറാജ്, പി.കെ. മജീദ്, അഷ്റഫ്, ബീരാൻ കുട്ടി തച്ചമ്പത്ത്, കെ.ടി.കെ. റഷീദ്, വി.പി. മുഹമ്മദ് മാസ്റ്റർ, അബ്ദുല്ലക്കുട്ടി ഹാജി, ഷമീം തെരുവത്ത് കടവ്, പി.ടി. അൻവർ, പി.കെ. ഹാഷിദ്, ഫൈസൽ നാറാത്ത്, പി.എം. മുഹമ്മദലി, ഷാബിൽ, റജീഷ് എന്നിവർ സംസാരിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, എം.എ. റസാഖ് മാസ്റ്റർ, ടി.ടി. ഇസ്മയിൽ, മിസ്ഹബ് കീഴരിയൂർ എന്നിവർ പരേതന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു. പടം ULY. 777. തെരുവത്തുകടവിൽ നടന്ന അനുശോചന യോഗത്തിൽ മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.