മദ്യപിച്ച് കാറോടിച്ച് അപകടം: സ്​റ്റേഷൻ ഹൗസ് ഓഫിസർക്ക് സസ്പെൻഷൻ

തിരുവമ്പാടി: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഇൻസ്പെക്ടർക്കെതിരെ നടപടി. തിരുവമ്പാടി പൊലീസ് സ്​റ്റേഷനിലെ ഹൗസ് ഓഫിസർ ഷജു ജോസഫിനെയാണ് ഉത്തരമേഖല ഐ.ജി അശോക് യാദവ് സർവിസിൽനിന്ന് സസ്പെൻഡ്​ ചെയ്തത്. സംഭവത്തെ കുറിച്ച് റൂറൽ എ.എസ്.പി. പി. പ്രദീപ് കുമാർ അന്വേഷിക്കും.
വയനാട് കേണിച്ചിറ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഷജു ജോസഫ് ഓടിച്ച കാർ ബുള്ളറ്റിൽ ഇടിച്ച് യാത്രികക്ക് പരിക്കേറ്റ സംഭവമാണ് നടപടിക്ക് കാരണം. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച, മദ്യലഹരിയിലായിരുന്ന ഷജു ജോസഫിനെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിക്കുകയായിരുന്നു.
ഇയാൾ മാസ്ക് ധരിച്ചിരുന്നില്ല. കേണിച്ചിറ പൊലീസ് കേസെടുത്തു വൈദ്യപരിശോധന നടത്തിയിരുന്നു. അപകടത്തെ തുടർന്നുള്ള ഷജു ജോസഫി​ൻെറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.