പൊലീസിനെ നിഷ്ക്രിയമാക്കി മണൽകൊള്ള തുടരാൻ അനുവദിക്കില്ല

മാവൂർ: ചാലിയാറിലെ മണൽകൊള്ളക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച മാവൂർ പ്രിൻസിപ്പൽ എസ്.ഐയുടെ നേതൃത്വത്തി​െല പൊലീസ് സംഘത്തിനെതിരെ അനാവശ്യ വിമർശനമുയർത്തി പൊലീസിനെ നിഷ്ക്രിയമാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ചാലിയാർ സംരക്ഷണ ഏകോപന സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണലൂറ്റിനെതിരെ ചാലിയാറിൽ പൊലീസ് ശക്തമായ നടപടി തുടരണമെന്നും പുഴയിൽ താഴ്ത്തിയ മുഴുവൻ തോണികളും പുറത്തെടുത്ത് കണ്ടുകെട്ടണമെന്നും മണൽകൊള്ളക്കായി നിർമിച്ച മുഴുവൻ അനധികൃത റോഡുകളും അടച്ചു പൂട്ടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പൊലീസിലെ ചിലരുടെ മൗനാനുവാദവും സഹായവുമാണ് മണൽകൊള്ള നിർബാധം തുടരാൻ കാരണം. എന്നാൽ, കഴിഞ്ഞ ദിവസം കൽപ്പള്ളിയിൽ മാവൂർ പ്രിൻസിപ്പൽ എസ്.ഐ രേഷ്മയുടെ നേതൃത്വത്തിൽ മണൽകടത്ത് തോണികൾ പിടിച്ചെടുത്തതടക്കം ശക്തമായ നടപടിയാണ് സ്വീകരിച്ചത്. ഇതു സ്വാഗതാഹർഹമാണ്. തോണികൾ പുഴയിൽ താഴ്ത്തി ഭീകരാന്തരീക്ഷം സൃഷ്​ടിച്ചത് മണൽ മാഫിയയാണ്. ഇവരെ വെള്ളപൂശാനാണ് പ്രമുഖ പാർട്ടിയുടെ ഭാരവാഹികൾ ശ്രമിച്ചത്. കൽപ്പള്ളി കടവിൽനിന്ന് പിടിച്ചെടുത്ത തോണികൾ മണലൂറ്റിന് ഉപയോഗിക്കുന്നവയാണെന്ന് വ്യക്തമാണ്. പിടിക്കപ്പെടുമെന്നാകുേമ്പാൾ പുഴയിൽ താഴ്ത്താനാണ് തോണിയിൽ പ്രത്യേക ദ്വാരം ഉണ്ടാക്കിയത്. തോണിയിൽ നിറയുന്ന വെള്ളം ഒഴിവാക്കാനാണെന്ന വാദം അടിസ്ഥാനരഹിതമാണ്. വാർത്തസ​േമ്മളനത്തിൽ ചാലിയാർ സംരക്ഷണ എകോപന സമിതി വൈസ് ചെയർമാൻ കുഞ്ഞി കോയ വാഴക്കാട്, കേരള സാംസ്കാരിക പരിഷത്ത് പരിസ്ഥിതി മിത്ര സംസ്ഥാന ജനറൽ കൺവീനർ പി.ടി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.