കോഴിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ ജലാശയങ്ങള്‍ വൃത്തിയുള്ളതാക്കി മാറ്റാന്‍ ജില്ലതല ജലസാങ്കേതിക സമിതി യോഗത്തില്‍ തീരുമാനം. മുന്‍കാലങ്ങളില്‍ നടത്തിയതുപോലെ ജനകീയമായി ജലാശയങ്ങളുടെ വീണ്ടെടുപ്പ് നടത്തുന്ന ‘ഇനി ഞാനൊഴുകട്ടെ’ കാമ്പയിന് വഴിയാണ് പദ്ധതി നടപ്പാക്കുക. ഹരിതകേരളം മിഷന് സ്ഥാപക ദിനമായ ഡിസംബര്‍ എട്ടിന് ആരംഭിച്ച് മാര്‍ച്ച് 21ന് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പയിന് സംഘടിപ്പിക്കുക.
ജനകീയ കാമ്പയിനിന്റെ ഭാഗമായി നേരത്തേ രണ്ട് ഘട്ടങ്ങളിലായി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 98 തോടുകളും രണ്ടാംഘട്ടത്തില്‍ 457 തോടുകളുമാണ് വീണ്ടെടുത്തത്. തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷന്, ജലസേചന വകുപ്പ്, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, മണ്ണ് സംരക്ഷണ വകുപ്പ്, ഭൂജല വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സംയോജനത്തോടെയാണ് ജലാശയങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള കാമ്പയിന് സംഘടിപ്പിക്കുക. ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിലെ ജലാശയങ്ങളില്‍നിന്ന് ശേഖരിക്കപ്പെടുന്ന മാലിന്യം സമയബന്ധിതമായി നീക്കം ചെയ്യും. ജലബജറ്റിലും മാപ്പത്തണിലും നീരുറവ് പദ്ധതിയിലും കണ്ടെത്തിയ നീര്‍ച്ചാലുകള്‍ക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.