ബേപ്പൂരിൽ കപ്പലിൻെറ കപ്പിത്താനെതിരെ നടപടി ബേപ്പൂർ: പോർട്ട് ഓഫിസറുടെ ക്ലിയറൻസില്ലാതെ തുറമുഖംവിട്ട കപ്പലിൻെറ കപ്പിത്താനെതിരെ നടപടിയെടുത്തു. പാചകവാതക സിലിണ്ടറുമായി അനുമതിയില്ലാതെ ബേപ്പൂർ തുറമുഖം വിട്ട 'എലികൽപ്പേനി' കപ്പലിലെ ക്യാപ്റ്റൻ പ്രമോദിനെതിരെയാണ് നടപടി. നിയമാനുസൃത അനുമതി വാങ്ങാതെ ചരക്കുകപ്പൽ തുറമുഖം വിട്ടതിന് ഇയാളെ കപ്പിത്താൻ ചുമതലയിൽനിന്ന് നീക്കാനും പിഴയായി പതിനായിരം രൂപ ഈടാക്കാനുമാണ് പ്രാഥമിക ഉത്തരവ്. ബേപ്പൂർ തുറമുഖത്തെത്തിയ യാനങ്ങൾ തിരിച്ചുപോവണമെങ്കിൽ പോർട്ട് ഓഫിസറുടെ അനുമതി വേണമെന്നാണ് ചട്ടം. നിയമം ലംഘിച്ചാണ് പാചകവാതകം കയറ്റിയ കപ്പൽ പുലർച്ച 18 ജീവനക്കാരുമായി ബേപ്പൂർ തുറമുഖത്തുനിന്ന് പുറംകടലിലേക്ക് പുറപ്പെട്ടത്. അനുമതിയില്ലാതെ കപ്പൽ തുറമുഖം വിടുന്നതും സുരക്ഷാ സാക്ഷ്യപത്രം ലഭിക്കാതെ തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ കപ്പലിൽ കയറ്റുന്നതും അന്താരാഷ്ട്ര നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.