കപ്പ പുഴുങ്ങി കർഷക അതിജീവന സമരം

കോഴിക്കോട്: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കാർഷിക വിളകളുടെ താങ്ങുവില കൂട്ടുക, വന്യജീവിശല്യത്തിൽനിന്ന്​ കൃഷിയിടങ്ങൾ സംരക്ഷിക്കുക, ഇന്ധന നികുതി കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാഞ്ചിറ ഹെഡ് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ കപ്പ പുഴുങ്ങി അതിജീവന സമരം നടത്തി. ഡി.സി.സി പ്രസിഡൻറ്​ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്​ഘാടനം ചെയ്തു. കർഷക കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ മാജൂഷ് മാത്യു അധ്യക്ഷത വഹിച്ചു. രാജൻബാബു, പി. രാജശേഖരൻ, എൻ.പി. വിജയൻ മാത്യൂ ദേവഗിരി, കോരക്കോട്ട് മൊയ്തു, സി.എൻ. ബാബു, രാജു തലയാട്, അഗസ്​റ്റ്യൻ കണ്ണേഴത്ത്, അനീഷ് ചാത്തമംഗലം, പി.ടി. സന്തോഷ് കുമാർ, മുരളി കച്ചേരി, അജിത്ത് വടകര, ഫ്രീഡ പോൾ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.