'ഖാദര്‍ പെരുമ' നാളെ മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: മലയാളത്തി‍ൻെറ പ്രിയപ്പെട്ട എഴുത്തുകാരന്‍ യു.എ. ഖാദറി‍ൻെറ സ്മരണയില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന 'ഖാദര്‍ പെരുമ' ഈമാസം 11, 12 തീയതികളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.എ. ഖാദറി‍ൻെറ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് പരിപാടി. 11ന് രാവിലെ ഖാദര്‍ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരത്തോടെയാണ് പരിപാടി തുടങ്ങുക. രാവിലെ 10ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനോദ്ഘാടനം തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ ചിത്രരചനാമത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തും. 'ഭാഷയിലെ വേറിട്ട വഴികൾ' വിഷയത്തിൽ നടക്കുന്ന സെമിനാർ വൈകീട്ട് മൂന്നിന് അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡോക്യുമൻെററി പ്രദര്‍ശനവും ഉണ്ടാവും. 12ന് വൈകീട്ട് 3.30ന് സമാപന സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ടി. പത്മനാഭന്‍ മുഖ്യാതിഥിയാകും. യു.എ. ഖാദറി‍ൻെറ പുസ്തകങ്ങളുടെ പ്രകാശനം കെ.പി. രാമനുണ്ണി നിര്‍വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. ഖദീജ മുംതാസ്, യു.എ. കബീര്‍, പുരുഷന്‍ കടലുണ്ടി, കെ. സുബൈര്‍, ഐസക് ഈപ്പന്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.