കൂടത്തായ്​ കേസ്​: മൃതദേഹങ്ങൾ ശാസ്​ത്രീയ പരിശോധന നടത്തണമെന്ന്​ പ്രോസിക്യൂഷൻ

കോഴിക്കോട്​: കൂടത്തായ് കൂട്ടക്കൊല കേസിൽ സിലി, റോയ്‌ എന്നിവരൊഴികെ കൊല്ലപ്പെട്ട നാലുപേരുടെയും ഫോറൻസിക്‌ പരിശോധന നടത്തണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യം. മരിച്ച പൊന്നാമറ്റം ടോം തോമസ്‌, ഭാര്യ അന്നമ്മ, സഹോദരൻ മഞ്ചാടിയിൽ മാത്യു, സിലിയുടെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹം ഫോറൻസിക്‌ പരിശോധനക്ക്‌ വിധേയമാക്കണമെന്ന്​ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കോവിഡ്‌ നിയന്ത്രണങ്ങൾ കാരണം ഇതിന്​ സാധിച്ചില്ല. ഇപ്പോൾ വീണ്ടും പരിശോധന നടത്തണമെന്നാണ്​ ആവശ്യം‌. പ്രോസിക്യൂഷനു‌ വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്‌ണനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ഹിജാസും ഹാജരായി. പരിശോധനക്കായി പ്രത്യേക അപേക്ഷ നൽകണമെന്ന്​ പ്രിൻസിപ്പൽ ജില്ല സെഷൻസ്‌ കോടതി നിർദേശിച്ചു. കേസ്‌ ജനുവരി മൂന്നിന്‌ വീണ്ടും പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.