മന്ത്രവാദ ചികിത്സകൾ തടയാൻ സർക്കാർ നിയമനിർമാണം നടത്തണം -ഹുസൈൻ മടവൂർ

നാദാപുരം: മന്ത്രവാദ ചികിത്സകൾ തടയാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്നും നിയമത്തിലെ പഴുതുകൾ കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുകയാണെന്നും കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ നാദാപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രോഗത്തിന് ചികിത്സ നൽകുക എന്നത് മൗലിക ബാധ്യതയാണ്. ചികിത്സ ഇസ്​ലാമിക ബാധ്യതയാണ്​. നൂർജഹാൻ എന്ന യുവതിക്ക് മന്ത്രവാദത്തി‍ൻെറ പേരിൽ ചികിത്സ നൽകാതെ പീഡിപ്പിച്ചത് ഗൗരവകരമായ കാര്യമാണ്. കുറ്റകൃത്യത്തെ കുറിച്ച് മാതാവ് പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടക്കാത്തത് ദുരൂഹമാണ്​. പരിഷ്കൃത സമൂഹത്തിൽ ഇത്തരം സംഘങ്ങൾക്ക് വേരോട്ടമുണ്ടാക്കാൻ നിഗൂഢ സംഘങ്ങൾ പ്രവർത്തിക്കുന്നതായും ഇവരെ സമൂഹത്തിനുമുന്നിൽ തുറന്നു കാണിക്കാൻ മനുഷ്യാവകാശ പ്രവർത്തകരും മാധ്യമങ്ങളും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രവാദ ചികിത്സക്കിടെ മരണമടഞ്ഞ നൂർജഹാ​ൻെറ വീടും അദ്ദേഹം സന്ദർശിച്ചു. ജില്ല സെക്രട്ടറി സി.കെ.എം സകരിയ്യ, സി.കെ. പോക്കർ മാസ്​റ്റർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.