നൂർജഹാ​െ​ൻറ മരണം: ആലുവയിലേക്കും അന്വേഷണം വ്യാപിപ്പിക്കണം -വിസ്ഡം വനിതാ വിങ്​

നാദാപുരം: ചികിത്സ ലഭിക്കാതെ അന്ധവിശ്വാസത്തിനിരയായി ദാരുണമായി മരിച്ച കല്ലാച്ചി നൂർജഹാ‍ൻെറ കൊലപാതകം സംബന്ധിച്ച അന്വേഷണം ആലുവയിലേക്കും വ്യാപിപ്പിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് വിമൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. അവശനിലയിൽ നൂർജഹാനെ കൊണ്ടുപോയത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്കാണ്. പ്രസ്തുത കേന്ദ്രത്തിലെ മന്ത്രവാദിയാണ് നൂർജഹാ‍ൻെറ ഭർത്താവിന് ചികിത്സ നിഷേധിക്കാൻ പ്രേരണ നൽകിയത് എന്ന ന്യായമായ വസ്തുത കൂടുതൽ അന്വേഷണ വിധേയമാക്കാൻ പൊലീസ് ജാഗ്രത കാണിക്കണം. രോഗം വന്നാൽ ചികിത്സിക്കണമെന്ന പ്രവാചകാധ്യാപനങ്ങൾ തള്ളിക്കളഞ്ഞതാണ് യുവതിയുടെ കൊലപാതകത്തിന് കാരണമായതെന്നിരിക്കെ, മന്ത്രവാദ-ആത്മീയവാണിഭ സംഘത്തിനെതിരെ മുസ്‌ലിം സ്ത്രീകൾ രംഗത്തു വരണമെന്നും നാദാപുരം മണ്ഡലം ശരീഫ മേനാറത്ത്, ഷഫീല വടക്കയിൽ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.