മാവോവാദി വിരുദ്ധ സേന നിയമനത്തിൽ ക്രമക്കേടെന്ന് പരാതി

കോഴിക്കാട്: പൊലീസി​ൻെറ മാവോവാദി വിരുദ്ധ സേനയിലേക്ക് നടന്ന റിക്രൂട്ട്​മൻെറിൽ ക്രമക്കേടെന്ന്​ പരാതി. സംസ്​ഥാനത്ത്​ മാവോവാദി ഭീഷണി നിലനിൽക്കുന്ന അഞ്ചു ജില്ലകളിലേക്ക്​ 350ഓളം സേനാംഗങ്ങളെ ​തെരഞ്ഞെടുത്തത്​​ ഏകീകൃത മാനദണ്ഡമില്ലാതെയാണെന്ന്​​ പരാതിക്കാർ പറയുന്നു. അഞ്ചുവർഷത്തെ കാലാവധിയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടും കോഴിക്കോട്​ റൂറലിലെ 18 അംഗങ്ങളെ യുക്തിസഹമല്ലാത്ത കാരണങ്ങൾ പറഞ്ഞ് തഴഞ്ഞതായും​ ഇവർ പറയുന്നു.​ നക്സൽ ഭീഷണി നേരിടാനുണ്ടാക്കിയ കേരള ഭീകര വിരുദ്ധ സേന (കാറ്റ്​സ്​)യെക്കുറിച്ചാണ്​ പരാതി ഉയർന്നത്​. മൂന്നുവർഷം പൊലീസ്​ സേനയിൽ ജോലിചെയ്ത 18 പേരെയാണ്​ ​ 40 വയസ്സായി എന്ന കാരണം പറഞ്ഞ് ഒഴിവാക്കിയത്​. വയസ്സ്​ മാനദണ്ഡമല്ലെന്നിരിക്കെ വേണ്ട​പ്പെട്ടവരെ തിരുകിക്കയറ്റാൻ നിലവിലുള്ളവരെ തഴഞ്ഞതെന്നാണ്​ ആക്ഷേപം. ഇതു സംബന്ധിച്ച്​ ഐ.ജിക്ക് സേനാംഗങ്ങൾ​ പരാതി നൽകി. സർക്കാർ ഉത്തരവു പ്രകാരം അഞ്ചു വർഷം ഈ സേനയിൽ ജോലിചെയ്യാൻ ഇവർക്ക്​ യോഗ്യതയുണ്ട്​. കായികക്ഷമത യോഗ്യത നേടിയിട്ടും​ പ്രായത്തി​ൻെറ പേരു പറഞ്ഞാണ്​​ ഒഴിവാക്കിയത്​. എന്നാൽ, പുതുതായി ലിസ്​റ്റിൽ ഉൾപ്പെട്ടവർക്ക് ഏകീകൃത​ കായികക്ഷമത പരിശോധന​ നടത്തിയിട്ടില്ലെന്നും​​ പരാതിയുണ്ട്​. കോഴിക്കോട്​ റൂറൽ പരിധിയിൽ 50 പേരാണ് ഈ സേനയിൽ ഉള്ളത്​. മാവോവാദി ഭീഷണിയുള്ള റൂറൽ ജില്ലയിലെ ആറ്​ സ്​റ്റേഷൻ പരിധിയിലേക്കാണ്​ റിക്രൂട്ടിങ്​. എ. ബിജുനാഥ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.