ആവശ്യമായ ചികിത്സ നൽകിയിരുന്നതായി മകൻ

CLKZndm2 നാദാപുരം: മന്ത്രവാദചികിത്സക്കു വിധേയമായി മരിച്ചതായി ആരോപണമുയർന്ന യുവതിക്ക്​ ബഷീറും ബന്ധുക്കളും നാദാപുരത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നൂർജഹാന് രോഗാരംഭം മുതൽ ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ട്. 2020 ഡിസംബറിലാണ് ആദ്യമായി തൊലിപ്പുറത്തുള്ള രോഗത്തിന് ചികിത്സ നടത്തുന്നത്. വടകരയിലെ ചർമരോഗ വിദഗ്​ധ​ൻെറ ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും ബേബി മെമ്മോറിയൽ ആശുപത്രിയിലും ചികിത്സ നടത്തിയിട്ടുണ്ട്. എന്നാൽ, അസുഖം ഭേദമാകാത്തതിനെ തുടർന്ന് ആയുർവേദ/ഹോമിയോ ചികിത്സ നൽകി വരുകയായിരുന്നു. ഇതിനിടയിൽ അസുഖം കൂടുകയും തിങ്കളാഴ്ച പുലർച്ചെ നൂർജഹാനെ ആലുവയിലെ തഖ്ദീസിൽ എത്തിക്കുകയുമായിരുന്നു. ഇവിടെവെച്ച് ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് യുവതി മരിച്ച​തെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ വളയം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. ഇതേതുടർന്ന് മൃതദേഹവുമായി കല്ലാച്ചിയിലെ വീട്ടിലേക്കു വരുകയായിരുന്ന ആംബുലൻസ് പൊലീസ് തടഞ്ഞ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.