കുറ്റ്യാടി: കേരളത്തിലെ മുഴുവൻ കന്നുകാലികളെയും ഇൻഷുർ ചെയ്യാനുള്ള ബൃഹത്തായ പദ്ധതി ആവിഷ്കരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാവിലുമ്പാറയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം കേരളവും വഹിക്കും. ചെറിയ തുക കർഷകരിൽനിന്നും ഈടാക്കുമെന്ന് മന്ത്രി പറഞ്ഞു. കുളമ്പു രോഗത്തെ പിടിച്ചുനിർത്താൻ എല്ലാ പശുക്കൾക്കും പ്രതിരോധ കുത്തിവെപ്പ് ഉടൻ നൽകും. ഇതര സംസ്ഥാനത്തുനിന്ന് വരുന്ന പശുക്കളെ പ്രത്യേകം മാറ്റിപ്പാർപ്പിച്ച് ചികിത്സ നൽകി കുളമ്പുരോഗ വ്യാപനം തടയുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന കന്നുകാലികൾക്ക് ചെക്ക്പോസ്റ്റുകളിൽ ക്വാറൻറീൻ ഏർപ്പെടുത്തും. കേരളത്തിലെത്തിക്കുന്ന മുന്തിയ ഇനം കന്നുകാലികളിൽ പലതും ദിവസങ്ങൾക്കുള്ളിൽ ചത്തുപോകുന്ന സാഹചര്യത്തിലാണ് നിരീക്ഷണ സംവിധാനങ്ങളും ക്വാറൻറീനും ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആവശ്യ സന്ദർഭങ്ങളിൽ ഡോക്ടറുടെ സഹായം ലഭ്യമാവാൻ കർഷകർക്ക് ബന്ധപ്പെടുന്നതിനുള്ള കോൾ സൻെറർ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കർഷകരുടെ വരുമാന വർധനവിനു ശുദ്ധമായ മാംസോത്പാദനത്തിലൂടെ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കുന്നുമ്മൽ, കോഴിക്കോട് എന്നീ ബ്ലോക്ക് പഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിവഴി പോത്തുകുട്ടി വളർത്തൽ പരമാവധി പ്രോത്സാഹിപ്പിക്കാനും അതുവഴി കർഷകർക്ക് ലാഭമുണ്ടാക്കി കൊടുക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. പോത്തുകുട്ടി വളർത്തലിൽ ഗുണഭോക്താക്കൾക്ക് ശാസ്ത്രീയ പരിശീലനം നൽകും. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷൻ പി. സുരേന്ദ്രൻ മാസ്റ്റർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി, കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻറ് പി.ജി. ജോർജ് മാസ്റ്റർ, വൈസ് പ്രസിഡൻറ് അന്നമ്മ ജോർജ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ. ലീല, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത രാജൻ, കാവിലുംപാറ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമതി അധ്യക്ഷൻ രമേശൻ മണലിൽ, കാവിലുംപാറ പഞ്ചായത്ത് അംഗം വി.കെ. സുരേന്ദ്രൻ മാസ്റ്റർ, സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.ടി. മുസ്തഫ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. കെ. രമാദേവി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.