കാലിക്കറ്റ് സർവകലാശാല മീറ്റ്: ആദ്യദിനം ക്രൈസ്റ്റ് കോളജിൻെറ കുതിപ്പ് കാലിക്കറ്റ് സർവകലാശാല മീറ്റ്: ആദ്യദിനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൻെറ കുതിപ്പ് -കെ.പി.എം. റിയാസ് തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ബുധനാഴ്ച ആരംഭിച്ച അന്തർ കലാലയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൻെറ ഏകപക്ഷീയ കുതിപ്പ്. 13 ഇനങ്ങളിൽ പത്തിലും ക്രൈസ്റ്റിന് തന്നെയാണ് സ്വർണം. രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമായി 61 പോയേൻറാടെയാണ് കിരീടത്തിന് എതിരാളികളില്ലെന്ന് ആദ്യദിനത്തിൽതന്നെ അടിവരയിട്ടിരിക്കുന്നത്. ഒരു സ്വർണവും നാല് വെള്ളിയും നേടി തൃശൂർ സൻെറ് തോമസ് കോളജ് (17) ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൻെറ സമ്പാദ്യം ഒാരോ സ്വർണവും വെള്ളിയും വെങ്കലവും അടക്കം ഒമ്പത് പോയൻറാണ്. 5000 മീറ്റർ ഓട്ട മത്സരങ്ങളോടെയായിരുന്നു മീറ്റിന് തുടക്കം. രണ്ടിലും സ്വർണം ക്രൈസ്റ്റിലെ താരങ്ങൾ നേടി. മീറ്റ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജ് പ്രിൻസിപ്പൽ എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ ജേതാവ് ടി.പി. ഔസേപ്പിനെ ആദരിച്ചു. സിൻഡിക്കേറ്റ് അംഗം ടോം കെ. തോമസ്, കായിക വകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം.ആർ. ദിനു, അസി. ഡയറക്ടർ ഡോ. കെ. ബിനോയ്, കായികാധ്യാപക സംഘടന സെക്രട്ടറി പി.എം. ഷിനു, ഡോ. റോയ് വി. ജോൺ തുടങ്ങിയവർ സംസാരിച്ചു. മീറ്റ് വെള്ളിയാഴ്ച സമാപിക്കും. ............................................................................... വേഗരാജാവായി ബിബിൻ; വനിതകളിൽ ആേൻറാസ് ടോമി തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അന്തർ കലാലായ അത്ലറ്റിക് ചാമ്പ്യൻഷിപ് 100 മീറ്റർ ഓട്ട മത്സരങ്ങളുടെ ഫൈനൽ പോരാട്ടം നടന്നപ്പോൾ വനിതകളിൽ ആേൻറാസ് ടോമിയും (12.29 സെക്കൻഡ്) പുരുഷന്മാരിൽ ഡി.ബി. ബിബിനും (10.77) സ്വർണ ജേതാക്കൾ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ബി.എ ഇക്കണോമിക്സ് മൂന്നാം വർഷ വിദ്യാർഥിയാണ് ബിബിൻ. നിലമ്പൂർ ചക്കാലക്കുത്ത് സ്വദേശിയായ ബിബിൻ പീവീസ് മോഡൽ സ്കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്. ഫുട്ബാൾ താരമായിരുന്നു. കോളജിൽ നടന്ന ഫുട്ബാൾ മത്സരങ്ങളിൽ ബിബിൻെറ വേഗം ശ്രദ്ധിച്ചാണ് പരിശീലകൻ സേവ്യർ പൗലോസ് അത്ലറ്റിക്സിൽ ഒരു കൈ നോക്കാൻ നിർദേശിച്ചത്. കഴിഞ്ഞ സർവകലാശാല മീറ്റിൽ നേടിയ രണ്ടാം സ്ഥാനം ഇക്കുറി സ്വർണമാക്കി തിളക്കം കൂട്ടി. തൃശൂർ സൻെറ് തോമസ് കോളജിലെ ബി.കോം രണ്ടാം വർഷ വിദ്യാർഥിനിയായ ആേൻറാസ് ടോമി ഇടുക്കി സ്വദേശിനിയാണ്. കഴിഞ്ഞ സർവകലാശാല മീറ്റിൽ വെള്ളി നേടിയിരുന്നു. സംസ്ഥാന സ്കൂൾ മീറ്റിൽ ഹർഡിൽസിൽ സ്വർണം, 100 മീറ്ററിൽ വെള്ളി തുടങ്ങി നിരവധി മെഡലുകൾ സ്വന്തമാക്കി. വനിതകളുടെ 100 മീറ്ററിൽ പാലക്കാട് മേഴ്സി കോളജ് വിദ്യാർഥിനികളായ എസ്. അയോക്ഷ (12.94) വെള്ളിയും എം. ഐശ്വര്യ (13.10) വെങ്കലവും നേടി ആേൻറാസിന് പിന്നാലെ ഫിനിഷ് ചെയ്തു. പുരുഷന്മാരിൽ തൃശൂർ സൻെറ് തോമസ് കോളജിലെ അശ്വിൻ ബി. ശങ്കറും (10.93) ഗുരുവായൂർ ശ്രീ കൃഷ്ണ കോളജിലെ മുഹമ്മദ് സജീനും (11.05) ബിബിന് പിന്നിൽ രണ്ടും മൂന്നും സ്ഥാനക്കാരായി. mpgma1, mpgma2 കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ഇൻറർേകാളീജിയറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗം ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ സാന്ദ്ര ബാബു (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട) -മുസ്തഫ അബൂബക്കർ mpgma6,mpgma7 പുരുഷ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടുന്ന ഡി.ബി. ബിബിൻ (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.