നാദാപുരം: ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ദേശപോഷിണി വായനശാല പൊളിച്ചുമാറ്റിയ സ്ഥലത്ത് ഒന്നാംനിലയിൽ വായനശാലയും രണ്ടാംനിലയിൽ ആധുനിക സൗകര്യങ്ങളോടെ ലൈബ്രറിയും നിർമിക്കാൻ പദ്ധതി തയാറാക്കും. തിങ്കളാഴ്ച ചേർന്ന സർവകക്ഷിയോഗത്തിൻെറ തീരുമാനപ്രകാരം നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലിയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസറും വായനശാല സംരക്ഷണ സമിതി പ്രവർത്തകരും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. റീഹാബിലിറ്റേഷൻ സൻെററിനോട് ചേർന്നാണ് വായനശാലയും നിർമിക്കുന്നത്. വരുന്ന സാമ്പത്തിക വർഷം ഫണ്ട് വകയിരുത്തി കെട്ടിടം പണി ആരംഭിക്കും. വായനശാലയുടെയും റീഹാബിലിറ്റേഷൻ സൻെററിൻെറയും ഉദ്ഘാടനം ഒരേ ദിവസം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പു നൽകി. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി സംസാരിക്കുന്നതിന് റീഡേഴ്‌സ് ഫോറം കമ്മിറ്റിയും വായനശാല സംരക്ഷണ സമിതിയും സംയുക്തമായി 21ന് നാലിന് വായനശാല മൈതാനിയിൽ യോഗം വിളിച്ചുചേർക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറും വാർഡ് അംഗവും നാട്ടുകാരുമായി സംസാരിക്കുന്നതിനും ധാരണയായി. ചർച്ചയിൽ കെ.വി. റിയാസ്, പി.കെ. സുനിൽ, എം. വിനോദൻ, കോടികണ്ടി മൊയ്തു, സി. രാഗേഷ്, കെ.കെ. അൻവർസാദത്ത്, എം. നൗഷാദ്, തൊടുവയിൽ റംഷിദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.