വാഷ് പിടികൂടി നശിപ്പിച്ചു

വടകര: തിനൂർ ഉറിതൂക്കിമലയിൽനിന്നും നാടൻ ചാരായം നിർമിക്കാൻ സൂക്ഷിച്ച . ഉറിതൂക്കി മലയുടെ കണ്ടൻചോല തോട്ടിലെ പാറക്കെട്ടുകളുടെ പരിസരത്ത് മൂന്ന് ബാരലുകളിലായി സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു. എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസറും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. പ്രിവൻറിവ് ഓഫിസർ സി.കെ. ജയപ്രസാദ്, കോഴിക്കോട് ഇൻറലിജൻസ് ബ്യൂറോ പ്രിവൻറിവ് ഓഫിസർ പ്രമോദ് പുളിക്കൂൽ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.എസ്. സുനീഷ്, ടി. സനു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.