വടകര: കെ.റെയിൽ കേരളത്തെ തകർക്കും എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നടത്തുന്ന പ്രക്ഷോഭയാത്രയുടെ ഉദ്ഘാടനം ഈമാസം 28ന് വടകര കോട്ടപ്പറമ്പിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി ഫൗസിയ ആരിഫ് ചെയർമാനും കെ.വി. ഫാറൂഖ് കൺവീനറുമായി സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. ജില്ല സെക്രട്ടറി മുസ്തഫ പാലാഴി, അടിക്കൂൽ മൂസ, ഇ.ജെ. നിയാസ്, ബി.വി. ലത്തീഫ്, എം.ടി. അഷ്റഫ്, എം. ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.