വടകര: കുഴി അടച്ചിട്ടും ഉറക്കാത്ത സംസ്കൃതം സ്കൂൾ റോഡിൽ യാത്ര ദുരിതം. ദിനംപ്രതി നൂറുകണക്കിന് വാഹനം കടന്നുപോകുന്ന ജില്ല ആശുപത്രി മേമുണ്ട റോഡിൽ സംസ്കൃതം സ്കൂൾ പരിസരത്തെ റോഡാണ് കുഴികൾ നിറഞ്ഞ് യാത്ര ദുരിതം നേരിടുന്നത്. രണ്ടു തവണ ഈ ഭാഗത്ത് അറ്റകുറ്റപ്പണി ചെയ്തെങ്കിലും ടാറും മെറ്റലും ഇളകിപ്പോകുകയുണ്ടായി. റോഡിൽ ആവശ്യത്തിന് നിർമാണ സാധനങ്ങൾ ഉപയോഗിക്കാതെ പ്രവൃത്തി നടത്തിയതാണ് വീണ്ടും കുഴികൾ രൂപപ്പെടാൻ ഇടയാക്കിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രധാന റോഡിൽ മെറ്റലുകൾ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.