ജില്ല പ്രസിഡൻറ്​ അറിയാതെ കോൺഗ്രസ്​ എസിന്​ ബാങ്ക്​ അക്കൗണ്ടെന്ന്​ പരാതി

കോഴി​ക്കോട്​: ജില്ല പ്രസിഡൻററിയാതെ കോൺഗ്രസ്​ എസി​ൻെറ ജില്ല കമ്മിറ്റിയുടെ പേരിൽ സഹകരണ ബാങ്കിൽ അക്കൗണ്ട്​ തുടങ്ങിയതായി പരാതി. ജില്ല പ്രസിഡൻറ്​​ സത്യചന്ദ്ര​ൻെറ പരാതിയിൽ കസബ ​പൊലീസ്​ പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിക്കാര​ൻെറ മൊഴിയെടുത്തതായി െപാലീസ്​ അറിയിച്ചു. അക്കൗണ്ടിനെക്കുറിച്ചുള്ള സംശയങ്ങൾ അന്വേഷിച്ച്​ കണ്ടെത്തണമെന്നാണ്​ പരാതി​. സഹകരണബാങ്കി​ൻെറ ചാലപ്പുറം ശാഖയിലാണ്​ ജില്ല പ്രസിഡൻററിയാതെ ബാങ്ക്​ അക്കൗണ്ട്​ തുടങ്ങിയത്​. 11 വർഷമായി ജില്ല പ്രസിഡൻറാണ്​ സത്യചന്ദ്രൻ. കോൺഗ്രസ്​ എസ്​ ജില്ല കമ്മിറ്റിയുടെ പേരിൽ ഇതുവരെ ബാങ്ക്​ അക്കൗണ്ടുണ്ടായിരുന്നില്ല. സാധാരണയായി ഭാരവാഹികളുടെ പേരിൽ ജോയൻറ്​ അക്കൗണ്ടുകളാണുണ്ടാവുക. കമ്മിറ്റിയുടെ തീരുമാനത്തി​ൻെറ മിനിറ്റ്​സും അക്കൗണ്ട്​ തുടങ്ങാൻ മിക്ക ബാങ്കുകളും ആവശ്യപ്പെടാറുണ്ട്​. കോവിഡ്​ കാലത്ത്​ കോൺഗ്രസ്​ എസ്​ ജില്ല കമ്മിറ്റി യോഗം ചേർന്നിരുന്നില്ല. ഇത്തരം രേഖകൾ വ്യാജമായി നിർമിച്ചതാണോയെന്നും സംശയമുണ്ട്​. ജില്ല പ്രസിഡൻറി​ൻെറ ഒപ്പടക്കം ഉപയോഗിച്ചുവെന്നാണ്​ സൂചന. പുതിയ അക്കൗണ്ടിന്​ പിന്നിൽ സഹ ഭാരവാഹികളിൽ ആരെങ്കിലുമാണെന്ന സംശയമുയരുന്നുണ്ട്​. ഒരുവർഷ​ത്തോളമായി ഈ അക്കൗണ്ടിൽ ഇടപാടുകൾ നടത്തുന്നുണ്ട്​. അക്കൗണ്ട്​ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട്​ സഹകരണ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ, വിവരങ്ങൾ തരാനാകില്ലെന്ന നിലപാടയിരുന്നു ബാങ്ക്​ അധികൃതരു​ടേതെന്ന ആക്ഷേപവുമുണ്ട്​. പിന്നീട്​ മാനേജർ ഒരു അക്കൗണ്ട്​ നമ്പർ നൽകി. ഈ നമ്പറടക്കം വ്യക്​തമാക്കി സിറ്റി ​െപാലീസ്​ കമീഷണർ ഓഫിസിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയാണ്​ കമീഷണർ കസബ ​െപാലീസിന്​ ​ൈകമാറിയത്​. വിഷയം കോൺഗ്രസ്​ എസ്​ സംസ്​ഥാന കമ്മിറ്റിയു​ം അറിഞ്ഞിട്ടുണ്ട്​. എന്നാൽ, സംസ്​ഥാന കമ്മിറ്റി നടപടി സ്വീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.