ഗതാഗതം നിരോധിച്ചു

കോഴിക്കോട്​: ഈങ്ങാപ്പുഴ-കോടഞ്ചേരി റോഡില്‍ കൂപ്പായക്കോട് പാലം പുതുക്കിപ്പണിയുന്നതിനാല്‍ ഡിസംബർ 20 മുതല്‍ പാലത്തി‍ൻെറ പണി പൂര്‍ത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഈങ്ങാപ്പുഴയില്‍നിന്ന്​ കോടഞ്ചേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ചെമ്പരപ്പറ്റ കൈപ്പുറം വഴിയോ മലപുറത്തുനിന്ന് തെയ്യപ്പാറ വഴിയോ പോകണം. കോടഞ്ചേരിയില്‍നിന്ന്​ ഈങ്ങാപ്പുഴയിലേക്കു വരുന്ന വാഹനങ്ങള്‍ കണ്ണോത്തുനിന്ന് കൈപ്പുറം വഴിയോ തെയ്യപ്പാറ വഴിയോ തിരിഞ്ഞ് പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.