നാദാപുരം: ഗ്രാമപഞ്ചായത്തിൽ മാലിന്യസംസ്കരണത്തിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടി. വീട്ടിലെ മാലിന്യങ്ങൾ കക്കംവെള്ളി റോഡരികിൽ നിക്ഷേപിച്ചതിന് കുമ്മങ്കോട് സ്വദേശിക്കെതിരെ നടപടി സ്വീകരിച്ചു. വാഹനത്തിൽ എത്തി മാലിന്യം നിക്ഷേപിക്കുന്ന വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്തി നടപടി സ്വീകരിച്ചത്. വാഹന നമ്പർ ഉപയോഗിച്ച് പൊലീസ് സഹായത്തോടെ മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തുകയായിരുന്നു. മാലിന്യങ്ങൾ നീക്കംചെയ്യിപ്പിക്കുകയും 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കടയിലെ മാലിന്യങ്ങൾ റോഡിൽ വലിച്ചെറിഞ്ഞതിന് കല്ലാച്ചി മാർക്കറ്റ് റോഡിലെ ഹാർഡ് വെയർ ആൻഡ് മാറ്റ് വിൽപന സ്ഥാപന ഉടമയിൽനിന്ന് 1000 രൂപ പിഴ ഈടാക്കി. സെക്രട്ടറി ഇൻ ചാർജ് ടി. പ്രേമാനന്ദൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവരാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.