അധ്യാപക കായികമേളക്ക്​ തുടക്കം

കൊടുവള്ളി: കെ.എസ്.ടി.യു കൊടുവള്ളി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന കായികമേളക്ക്​ തുടക്കമായി. ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, ചെസ്​, ഷട്ടിൽ തുടങ്ങിയ മത്സരങ്ങളാണ്​ നടക്കുക. ഫുട്ബാൾ മത്സരം കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി ഉദ്ഘാടനം ചെയ്​തു. ഉപജില്ല പ്രസിഡൻറ് പി.ടി. ഷാജർ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.കെ. അസീസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത്​ അംഗം എ.കെ. കൗസർ, കെ. അബ്​ദുൽ ലത്തീഫ്, വി.കെ. റഷീദ്, ഫൈസൽ പടനിലം, എം.പി. അബ്​ദുറഹ്മാൻ, ടി. സാദിഖ് റഹ്​മാൻ, കെ.കെ. കമറുദ്ദീൻ, പി.എം. സിറാജ്, പി.സി. റാഷിദ് തുടങ്ങിയവർ സംബന്ധിച്ചു. ഉപജില്ല സെക്രട്ടറി അനീസ് മടവൂർ സ്വാഗതവും കെ. അബ്​ദുൽ മുജീബ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.