നരിക്കുനി: എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് നേതൃത്വത്തിൽ ഈ വർഷം സഹപാഠിക്കുവേണ്ടി നിർമിച്ചുകൊടുക്കുന്ന വീടിൻെറ ഫണ്ട് സമാഹരണ ഉദ്ഘാടനം എൻ.എസ്.എസ് വളൻറിയർ സി.പി. അബ്ദുറഹ്മാനിൽനിന്ന് സ്വീകരിച്ച് കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് പി.പി. നസീറ നിർവഹിച്ചു. സ്കൂൾ നിർമിച്ചുകൊടുക്കുന്ന ഒമ്പതാമത്തെ വീടാണിത്. 50 കുട്ടികൾ അടങ്ങുന്ന ടീമാണ് സഹപാഠിക്കുവേണ്ടി വീട് നിർമിക്കാൻ മുന്നിട്ടിറങ്ങുന്നത്. ഒഴിവുദിവസങ്ങളിൽ അടുത്ത ബന്ധുക്കളിൽനിന്നും അയൽക്കാരിൽനിന്നും വീടുപണിക്ക് ആവശ്യമായ തുക സമാഹരിക്കും. പ്രോഗ്രാം ഓഫിസർ കെ. മുഹമ്മദ് ഷാഹിദാണ് കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.